പ്രതിരോധകരാര്‍: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഈയാഴ്ച ഇന്ത്യയിലെത്തും

ഇന്ത്യ-അമേരിക്ക പ്രതിരോധകരാറിലെ ധാരണകള്‍ വേഗത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് ഈയാഴ്ച ഇന്ത്യയിലെത്തും. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതിന് ശേഷമുള്ള ആദ്യ കാബിനറ്റ്തല സന്ദര്‍ശനമാണിത്.

മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിപ്രകാരം എഫ്16 യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ചും മേഖലയിലെ സുരക്ഷാകാര്യങ്ങളുമാണ് സന്ദര്‍ശനത്തിലെ പ്രധാന അജണ്ട. അമേരിക്കന്‍ ദേശീയ താല്‍പര്യമനുസരിച്ച് സുരക്ഷാരംഗത്തും സാമ്പത്തിക രംഗത്തും ഇന്ത്യയെ ശക്തമാക്കണമെന്ന കാഴ്ചപ്പാടും യുഎസ്സിനുണ്ട്.

പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മാറ്റിസ് സംസാരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *