കൊച്ചി: സംസ്ഥാനത്ത് പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനങ്ങള്‍ കൂടുന്നതില്‍ സംസ്ഥാന കംപ്ലെയിന്റ് അതോറിറ്റിക്ക് ആശങ്ക. ഇതിന്റെ ഗൌരവം മുഖ്യമന്ത്രിയെ നേരില്‍ ധരിപ്പിക്കുമെന്ന് സംസ്ഥാന കംപ്ലെയിന്റ് അതോറിട്ടി ചെയര്മാന് ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് അറിയിച്ചു.
ക്രൂരമായ മര്‍ദ്ദനത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നെട്ടൂര്‍ സ്വദേശി നസീറിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മര്‍ദ്ദനത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ല. സസ്പെന്‍ഷനും സ്ഥലം മാറ്റവുമാണ് ഇവര്‍ക്കെതിരെ സ്വീകരിക്കുന്നത്. ഈ ശിക്ഷണ നടപടികളെ സുഖചികിത്സയായിട്ടാണ് പല പോലീസ് ഉദ്യോഗസ്ഥരും കരുതുന്നത്. ഇവരെ സര്‍വീസില്‍ നിന്നും പുറത്താക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.













