പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. നേ​ര​ത്തെ, ആ​രോ​ഗ്യ​മു​ള്ള വ്യ​ക്തി​ക​ള്‍ മാ​സ്ക് ധ​രി​ക്കേ​ണ്ട​തി​ല്ല എ​ന്ന് സം​ഘ​ട​ന നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. ആ​രോ​ഗ്യ​മു​ള്ള​വ​ര്‍​ക്ക് മാ​സ്കി​ന്‍റെ ആ​വ​ശ്യ​മി​ല്ല എ​ന്ന ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​രീ​ക്ഷ​ണം വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യു​ക​യും ചെ​യ്തി​രു​ന്നു.

അ​നു​ദി​നം കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ മാ​സ്ക് സം​ബ​ന്ധി​ച്ച്‌ സം​ഘ​ട​ന നി​ല​പാ​ട് മാ​റ്റി​യി​രി​ക്കു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *