ജിബൂട്ടി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ ആഫ്രിക്കയില്‍ കുടുങ്ങിയ സിനിമാ സംഘം ഇന്നലെ വൈകിട്ട് 6 മണിക്ക് തിരിച്ചെത്തി. കൊച്ചി നെടുമ്ബാശേരിയിലിറങ്ങിയ സംഘത്തില്‍ നടന് ദിലീഷ് പോത്തനടക്കം എഴുപത്തിയൊന്ന് പേരുണ്ടായിരുന്നു. നിര്‍മ്മാതാവ് ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് ജിബൂട്ടി ടീം എത്തിയത്.ഏപ്രില്‍ 18ന്ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയെങ്കിലും കൊവിഡ് ലോക് ഡൗണ്‍ മൂലം കേരളത്തിലേക്കുള്ള മടക്കയാത്ര വൈകുകയായിരുന്നു.
ജിബൂട്ടി ഗവണ്മെന്റും ഇന്ത്യന്‍ എംബസിയും ചിത്രത്തിന്റെ നിര്‍മ്മാതാവായ ജോബി. പി. സാമും ചേര്‍ന്ന് നടത്തിയ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് യാത്ര സാദ്ധ്യമായത്.ഇന്ത്യയും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയും സാംസ്കാരിക മേഖലയില്‍ കൈകോര്‍ക്കുന്ന ചിത്രം കൂടിയാണിത്. നവാഗതനായ എസ്.ജെ. സിനുവാണ് സംവിധായകന്.അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ചിത്രത്തില്‍ സിംല സ്വദേശിനി ഷഗുന്‍ ജസ്വാളാണ് നായിക.നിര്‍മ്മാതാവും മറ്റ് രണ്ട് പേരും മുംബെയിലാണ് ഇറങ്ങുക. ബാക്കി എല്ലാവരും സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ക്വാറന്റൈനില്‍ കഴിയാന്‍ തയ്യാറായാണ് എത്തുക.
ചെന്നൈയിലുള്ളവര്‍ ചെന്നൈയിലും കേരളത്തിലുള്ളവര്‍ കേരളത്തിലും രണ്ട് വട്ടം ക്വാറന്റീനില്‍ കഴിയേണ്ടിവരും.
ജിബൂട്ടിയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള തജൂറ എന്ന ദ്വീപിലായിരുന്നു ഷൂട്ടിംഗ്. പ്രത്യേകമൊരുക്കിയ താമസ സ്ഥലത്തായിരുന്നു ഷൂട്ടിംഗ് പൂര്‍ത്തിയായ ശേഷം ലോക് ഡൗണ്‍ കാലത്ത് സംഘാംഗങ്ങള്‍ കഴിഞ്ഞത്.














