പൊലീസിനെ അച്ചടക്കലംഘനം നടത്താന്‍ അനുവദിക്കില്ല ; പിണറായി

. പൊലീസിനെ അച്ചടക്കലംഘനം നടത്താന്‍ അനുവദിക്കിലെ്ളന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് മേധാവിയാക്കണമെന്ന ഡിജിപി: ടി.പി.

സെന്‍കുമാറിന്റൈ കേസില്‍ സര്‍ക്കാരിന് എത്ര രൂപ ചെലവായെന്നത് പിന്നീട് അറിയിക്കും.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ കോടതിയില്‍

പോയതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പൊലീസ് ആസ്ഥാനം അടച്ചടക്കലംഘനത്തിന്റെ ആസ്ഥാനമാണെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണത്തിനു

മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സെന്‍കുമാര്‍ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചത് അഡ്വക്കേറ്റ് ജനറലിന്റെയും നിയമസെക്രട്ടറിയുടെയും ന

ിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്.

ഇത്തരം കേസുകള്‍ക്ക് പണം ചിലവാകും. അക്കാര്യം സര്‍ക്കാര്‍ മറച്ചുവയ്ക്കില്ള. ചെലവായ തുക എത്രയാണമെന്ന് പിന്നീട് അറ

ിയിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. സെന്‍കുമാര്‍ കേസുമായി ബന്ധപെ്പട്ട് സംസ്ഥാന സര്‍ക്കാരിന് ചിലവായത് മൂന്നു കോടി രൂപയാണെന്ന അഭ്യൂഹങ്ങള്‍

പരക്കുന്നതിനിടെയാണ് ഇക്കാര്യത്തിലെ കണക്ക് പുറത്തുവിടുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചത്.

വിവാദ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എം.എം.മണിക്കെതിരെ

കേസെടുക്കാതിരുന്നത് അതിനുതക്ക കുറ്റകൃത്യം അദ്ദേഹം ചെയ്തിട്ടില്ളാത്തതുകൊണ്ടാണ്. അദ്ദേഹത്തില്‍നിന്ന് സ്ത്രീ വിരുദ്ധ പരാമര്‍ശമുണ്ടായിട്ടില്ള. പൊലീസ് വിശദമായി

പരിശോധിച്ചാണ് കേസെടുക്കേണ്ടെന്ന നിലപാടില്‍ എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *