പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു


അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. സ്വാശ്രയ സമരത്തില്‍ പങ്കെടുത്ത കെഎസ്യു


പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിയും സമരത്തില്‍ പരിക്കേറ്റ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ ന


ിഷേധിച്ച സംഭവവും സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപെ്പട്ട് നിയമസഭയില്‍ പ്രതിപകഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

ഹൈബി ഈഡനാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. സ്വാശ്രയ മെഡിക്കല്‍ പി.ജി കോഴ്സുകളിലെ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച്‌ കെഎസ്യു നടത്തിയ

സമരത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് ഹൈബി ഈഡന്‍ സഭയെ അറിയിച്ചു. അതേ സമയം രക്തം പുരണ്ട വസ്ത്രങ്ങള

ുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്.



Sharing is Caring