പൊലിസുകാര്‍ മാന്യത കൈവിടരുതെന്ന് മുഖ്യമന്ത്രി

കോട്ടയം: ജനമൈത്രി പൊലിസിനെ വിമര്‍ശിച്ച മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ നടപടി ആശ്ചര്യജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.എന്നാല്‍ മുന്‍ ഡിജിപി പറഞ്ഞതല്ലെ എന്നു വിചാരിച്ച് അതു നടപ്പാക്കാം എന്നു കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രായമായവരെ പരിചരിക്കേണ്ട എന്ന സെന്‍കുമാറിന്റെ പരാമര്‍ശം നടപ്പാവില്ല.

കോട്ടയത്ത് പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.പൊലിസിന്റെ യഥാര്‍ഥ ചുമതല മറികടന്നുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിണമെന്ന് സെന്‍കുമാര്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പൊലിസിന്റെ പെരുമാറ്റം നന്നാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാന്യമായി പെരുമാറണം. ഒരു ഘട്ടത്തിലും മാന്യത കൈവിടരുത്.ജോലി ഭാരം കുറയ്ക്കാന്‍ സേനയിലെ അംഗബലം കൂട്ടും. ജോലിക്കിടെ മരിക്കുന്ന ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *