ആര്‍ബിഐ നിരക്കുകുറച്ചില്ല: റിപ്പോ ആറ് ശതമാനത്തില്‍ തുടരും


ന്യൂഡല്‍ഹി: നിരക്കുകളില്‍ മാറ്റംവരുത്താതെ ഇത്തവണയും റിസര്‍വ് ബാങ്ക് പണ, വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ആറ് ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 5.75നവുമായി തുടരും. നാല് ശതമാനമാണ് സിആര്‍ആര്‍ നിരക്ക്.


റിവ്യു യോഗത്തിലെ തീരുമാനത്തിന് ആറില്‍ അഞ്ചുപേരും അനുകൂലമായി വോട്ട് ചെയ്തു. അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യം ഭാവിയില്‍ വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ആര്‍ബിഐ വിലയിരുത്തുന്നു.


ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഫെബ്രുവരിയില്‍ 4.44 ശതമാനമായി കുറഞ്ഞെങ്കിലും ഭാവിയില്‍ ഇത് കൂടാനുള്ള സാധ്യത യോഗം വിലിയിരുത്തി.



Sharing is Caring