പേരിൽ മാറ്റം വരുത്തി യെദ്യൂരപ്പ

ബെംഗളൂരു: ബൂക്കനക്കരെ സിദ്ധലിംഗപ്പ യെദ്യൂരപ്പ എന്ന 76-കാരനായ യെദ്യൂരപ്പ നാലാംതവണയാണ് കര്‍ണാടക മുഖ്യമന്ത്രിയാകുന്നത്. ഇത്തവണ വീണ്ടും സംഖ്യാശാസ്ത്രപ്രകാരം പേരില്‍ മാറ്റം വരുത്തി.

2007-ല്‍ സത്യപ്രതിജ്ഞാ വേളയില്‍ ജ്യോതിഷിയുടെ നിര്‍ദേശപ്രകാരം yeddyurappa എന്നാക്കിയിരുന്നു. ഇപ്പോള്‍ yediyurappa എന്നാക്കി മാറ്റി.2007-ല്‍ ആദ്യമായി മുഖ്യമന്ത്രിയായത് മുതല്‍ ഭൂരിപക്ഷമില്ലാതെയാണ് നാലുതവണയും സത്യപ്രതിജ്ഞ ചെയ്തത്.

2018 മേയ് 17-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ഭൂരിപക്ഷമില്ലാത്തതിനാല്‍ രണ്ട് ദിവസത്തിനകം രാജിവെച്ചു. 1983 മുതല്‍ ശിവമോഗയിലെ ശിക്കാരിപുരയില്‍ നിന്ന് തുടര്‍ച്ചയായി വിജയിച്ച ലിംഗായത്ത് സമുദായ നേതാവുകൂടിയായ യെദ്യൂരപ്പ ആര്‍.എസ്.എസിലൂടെയാണ് രാഷ്ട്രീയ രംഗത്ത് സജീവമായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *