ച​​​ന്ദ്ര​​​യാ​​​ന്‍2 ന്‍റെ ഭ്രമണപഥം രണ്ടാം തവണയും ഉയര്‍ത്തി

ബം​​​ഗ​​​ളൂ​​​രു: ച​​​ന്ദ്ര​​​യാ​​​ന്‍2 ന്‍റെ ര​​​ണ്ടാം​​​ഘ​​​ട്ടം ഭ്ര​​​മ​​​ണ​​​പ​​​ഥം ഉ​​​യ​​​ര്‍ത്ത​​​ല്‍ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ര്‍ത്തി​​​യാ​​​ക്കി. ഇ​​​ന്ത്യ​​​ന്‍ ബ​​​ഹി​​​രാ​​​കാ​​​ശ ഗ​​​വേ​​​ഷ​​​ണ സം​​​ഘ​​​ട​​​ന ട്വീ​​​റ്റ​​​റി​​​ലൂ​​​ടെ​​​യാ​​​ണ് ഈ ​​​വി​​​വ​​​രം അ​​​റി​​​യി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍ച്ച​​​യോ​​​ടെ​​​യാ​​​ണ് ച​​​ന്ദ്ര​​​യാ​​​ന്‍-2 പേ​​​ട​​​ക​​​ത്തി​​​ന്റെ ഭ്ര​​​മ​​​ണ​​​പ​​​ഥം ഉ​​​യ​​​ര്‍ത്ത​​​ലി​​​ന്‍റെ ര​​​ണ്ടാം ഘ​​​ട്ടം ന​​​ട​​​ന്ന​​​ത്. ഓ​​​ണ്‍ബോ​​​ര്‍ഡ് പ്രൊ​​​പ്പ​​​ല്‍ഷ​​​ന്‍ സി​​​സ്റ്റം ഉ​​​പ​​​യോ​​​ഗി​​​ച്ച്‌ 883 സെ​​​ക്ക​​​ന്‍ഡ് ജ്വ​​​ല​​​നം ന​​​ട​​​ത്തി​​​യാ​​​ണ് എ​​​ര്‍ത്ത് ബൗ​​​ണ്ട് ഭ്ര​​​മ​​​ണ​​​പ​​​ഥം ഉ​​​യ​​​ര്‍ത്ത​​​ല്‍ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യ​​​തെ​​​ന്ന് ഐ.​​​എ​​​സ്.​​​ആ​​​ര്‍.​​​ഒ. അ​​​റി​​​യി​​​ച്ചു. ഇ​​​തോ​​​ടെ ച​​​ന്ദ്ര​​​യാ​​​ന്‍-2​​​ന്‍റെ നി​​​ല​​​വി​​​ലെ ഭ്ര​​​മ​​​ണ​​​പ​​​ഥം 251 – 54,829 കി​​​ലോ​​​മീ​​​റ്റ​​​റാ​​​യി.
22 നാ​​​ണ് ജി.​​​എ​​​സ്.​​​എ​​​ല്‍.​​​വി മാ​​​ര്‍ക്ക്3 റോ​​​ക്ക​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ച്ച്‌ ച​​​ന്ദ്ര​​​യാ​​​ന്‍2 നെ ​​​ഭൂ​​​മി​​​യി​​​ല്‍ നി​​​ന്നും 170- 45,475 കി​​​ലോ​​​മീ​​​റ്റ​​​ര്‍ അ​​​ക​​​ലെ​​​യു​​​ള്ള ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ലെ​​​ത്തി​​​ച്ച​​​ത്. തു​​​ട​​​ര്‍ന്ന് ആ​​​ദ്യ​​​മാ​​​യി ഭ്ര​​​മ​​​ണ​​​പ​​​ഥം ഉ​​​യ​​​ര്‍ത്തി​​​യ​​​ത് ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു. അ​​​ന്നു ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടു മ​​​ണി മു​​​ത​​​ല്‍ മൂ​​​ന്ന​​​ര വ​​​രെ നീ​​​ണ്ടു​​​നി​​​ന്ന ദൗ​​​ത്യ​​​ത്തി​​​ല്‍, ച​​​ന്ദ്ര​​​യാ​​​നി​​​ലെ ലി​​​ക്വി​​​ഡ് അ​​​പോ​​​ജി മോ​​​ട്ടോ​​​ര്‍ നി​​​ശ്ചി​​​ത സ​​​മ​​​യം ജ്വ​​​ലി​​​പ്പി​​​ച്ചാ​​​ണ് ഭ്ര​​​മ​​​ണ​​​പ​​​ഥം ഉ​​​യ​​​ര്‍​​​ത്തി​​​യ​​​ത്. ഇ​​​നി മൂ​​​ന്നാ​​​മ​​​ത്തെ ഭ്ര​​​മ​​​ണ​​​പ​​​ഥം ഉ​​​യ​​​ര്‍ത്ത​​​ല്‍ ദൗ​​​ത്യം ന് ​​​ഉ​​​ച്ച​​​യ്ക്ക് 2.30 മു​​​ത​​​ല്‍ 3.30 വ​​​രെ​​​യാ​​​ണ് ഷെ​​​ഡ്യൂ​​​ള്‍ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ഓ​​​ഗ​​​സ്റ്റ് 14നാ​​​ണ് ഭ്ര​​​മ​​​ണ​​​പ​​​ഥം മാ​​​റ്റ​​​ല്‍ പ്ര​​​ക്രി​​​യ അ​​​വ​​​സാ​​​നി​​​ക്കു​​​ക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *