പെണ്‍വാണിഭം നടത്തിവന്ന ഹെഡ് കോണ്‍സ്റ്റബിള്‍ പിടിയില്‍


ഹൈടെക്ക് പെണ്‍വാണിഭം സംഘം നടത്തിവന്ന ഹെഡ് കോണ്‍സ്റ്റബിനെ ബെംഗലൂരു പോലീസ് അറസ്റ്റ് ചെയ്തു. പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷനിലെ കുറ്റകൃത്യ വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്ന കരിബാസപ്പയാണ് പോലീസ് പിടിയിലായത്. ഓണ്‍ലൈന്‍ വഴി ഇടപാടുകാരെ കണ്ടെത്തിയിരുന്ന സംഘം പൂര്‍ണമായും ക്യാഷ് ലെസ് ഇടപാടിനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.


പെണ്‍വാണിഭ സംഘം രൂപീകരിച്ച കോണ്‍സ്റ്റബിള്‍ ലാഭവിഹിതം സ്വീകരിച്ചുകൊണ്ട് രണ്ട് പിമ്പുകള്‍ വഴിയാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അറസ്റ്റിനെത്തുടര്‍ന്ന് കരിബാസപ്പയെ തല്‍സ്ഥാനത്ത് നിന്നും സസ്‌പെന്‍ഡ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് പരപ്പന അഗ്രഹാര ജയിലിലേക്ക് അയച്ചു.


കഴിഞ്ഞയാഴ്ച പോലീസ് ഒരു വീട്ടില്‍ നടത്തിയ റെയ്ഡില്‍ മൂന്ന് സ്ത്രീകള്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്നാണ് സംഘത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഇവിടെ നിന്നും നിരവധി സൈ്വപ്പിംഗ് മെഷീനുകളും പണവും പോലീസ് പിടിച്ചെടുത്തിരുന്നു.



Sharing is Caring