പെണ്‍കുട്ടികളുടെ അടിവസ്ത്രത്തിന്റെ നിറം നിശ്ചയിച്ച്‌ സ്‌കൂള്‍ അധികൃതര്‍: പ്രതിഷേധം വ്യാപകം

പുണെ: വിദ്യാര്‍ഥിനികളുടെ അടിവസ്ത്രത്തിന്റെ നിറവും പാവാടയുടെ ഇറക്കവും നിശ്ചയിച്ച്‌ ഉത്തരവിറക്കിയ സ്‌കൂള്‍ മാനേജുമെന്റിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി മാതാപിതാക്കള്‍. പുണെ എം.ഐ.ടി സ്‌കൂള്‍ മാനേജുമെന്‍ിന്റെ തീരുമാനങ്ങള്‍ക്കെതിരെ ബുധനാഴ്ചയായിരുന്നു മാതാപിതാക്കളും വിദ്യാര്‍ഥിനികളും പ്രതിഷേധവുമായി രംഗതെത്തിയത്.

വിദ്യാര്‍ഥിനികള്‍ ധരിക്കേണ്ട ഉള്‍വസ്ത്രത്തിനു വെള്ളയോ ചര്‍മ്മത്തിന്റെ നിറമോ ആയിരിക്കണം എന്നാണ് അധികൃര്‍ ഉത്തരവ് ഇറക്കിയത്. ഇതു കൂടാതെ വിദ്യാര്‍ഥിനികള്‍ ശുചിമുറി ഉപയോഗിക്കുന്നതിന് സമയക്രമവും അധികൃതര്‍ നിശ്ചയിച്ചിരുന്നു.

വിവരങ്ങള്‍ സ്‌കൂള്‍ ഡയറിയില്‍ രേഖപ്പെടുത്തിയ ശേഷം മാതാപിതാക്കളോട് ഒപ്പിട്ടു നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനെതിരെയാണ് ശക്തമായ പ്രതിഷേധം ഉയര്‍ന്നത്. എന്നാല്‍ തീരുമാനത്തില്‍ നിന്നു പിന്മാറാന്‍ അധികൃതര്‍ തയാറായില്ല. ഇങ്ങനെ ഒരു നിര്‍ദേശം നല്‍കിയതില്‍ തങ്ങള്‍ക്ക് പ്രത്യേകം അജണ്ടകള്‍ ഒന്നുമില്ലെന്നും മുന്‍കാലങ്ങളിലുണ്ടായ ചില അനുഭവങ്ങളെ മുന്‍ നിര്‍ത്തിയാണ് ഇങ്ങനെ ഒരു നിര്‍ദേശം മുന്നോട്ടു വച്ചത് എന്നും എം.ഐ.ടി സ്‌കൂള്‍ ഡയറക്ടര്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *