പൂജ ശകുന്‍ പാണ്ഡെയ്ക്ക് ബിജെപി നേതാക്കളുമായി അടുത്ത ബന്ധം: പൂജയുടെ വെടിവെയ്പ്പ് വിവാദമായതോടെ ഫോട്ടോകള്‍ മുഴുവന്‍ അപ്രതൃക്ഷമായി

ന്യൂഡല്‍ഹി: ഗാന്ധിജിയുടെ ഫോട്ടോയ്ക്ക് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത സംഭവം വിവാദമാകുന്നു. വാര്‍ത്തകള്‍ പുറത്തുവന്നതോടെ രാജ്യത്തിന്റെ പല ഭാഗത്തും പൂജയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

ഇതിനിടെ ഹിന്ദു മഹാസഭാ നേതാവ് പൂജ ശകുന്‍ പാണ്ഡെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.

പൂജ ശകുലിന് ബി.ജെ.പിയുമായി ബന്ധമില്ലെന്ന് ചില നേതാക്കള്‍ പറഞ്ഞിരുന്നെങ്കിലും ബി.ജെ.പിയുടെ മിക്ക പരിപാടികളിലെയും പ്രധാന സാന്നിധ്യമായിരുന്നു പൂജയെന്ന് പിന്നീട് വ്യക്തമായി.

ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമുള്ള പൂജ ശകുന്റെ നിരവധി ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വരികയും ചെയ്തു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സി0ഗ് ചൗഹാനും, കേന്ദ്രമന്ത്രി ഉമാഭാരതിയ്ക്കുമൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കുന്ന ഫോട്ടോ പൂജ നേരത്തെ ഫേസ്ബുക്കില്‍ പങ്ക് വെച്ചിരുന്നു.

എന്നാല്‍, ‘വെടിവെയ്പ്’ വിവാദമായതോടെ ചിത്രങ്ങള്‍ പൂജയുടെ പേജില്‍ നിന്നും അപ്രത്യക്ഷമായി. ഗാന്ധിവധം പുനരാവിഷ്‌കരിക്കുക വഴി പുതിയൊരു സംസ്‌ക്കാരത്തിനാണ് തങ്ങള്‍ തുടക്കം കുറിച്ചതെന്നായിരുന്നു സംഭവത്തെ കുറിച്ച്‌ പൂജയുടെ പ്രതികരണം.

രാമരാവണ വധം ആചരിക്കുന്ന വേളയില്‍ രാവണനെ വധിക്കുന്നതായുള്ള ഒരു ആചാരമുണ്ട്. അത് തന്നെയാണ് ഇവിടേയും സംഭവിച്ചിട്ടുള്ളത് എന്നായിരുന്നു പ്രശ്നത്തെ ലഘൂകരിച്ചുകൊണ്ട് പൂജ പറഞ്ഞത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *