കു​ടും​ബ​ത്തി​നെ​തി​രെ​യും ഭീ​ഷ​ണി; ഭീതിപ്പെടുത്താമെന്ന് കരുതേണ്ടന്ന് മഡുറയോട് ഗ്വാ​യി​ഡോ

മാ​ഡ്രി​ഡ്: ത​ന്‍റെ കു​ടും​ബം ഭീ​ഷ​ണി നേ​രി​ടു​ന്നു​ണ്ടെ​ന്ന് വെ​ന​സ്വേ​ല​യി​ല്‍ ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റാ​യി സ്വ​യം പ്ര​ഖ്യാ​പി​ച്ച ഹു​വാ​ന്‍ ഗ്വാ​യി​ഡോ. പ്ര​ത്യേ​ക പോ​ലീ​സ് സേ​ന വ​സ​തി സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ത​ന്‍റെ ഭാ​ര്യ ഫാ​ബി​യാ​നെ അ​ന്വേ​ഷി​ച്ചാ​ണ് അ​വ​ര്‍ വ​ന്ന​തെ​ന്നും വെ​ന​സ്വേ​ല സെ​ന്‍​ട്ര​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​മ്മെ ഭീ​തി​പ്പെ​ടു​ത്താ​മെ​ന്നാ​ണ് സ്വേ​ച്ഛാ​ധി​പ​തി (മ​ഡു​റോ) ക​രു​തു​ന്ന​ത്. ത​നി​ക്ക് ഈ ​വി​വ​രം ഇ​വി​ടെ വ​രും മു​മ്ബെ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​തേ​ക്കു​റി​ച്ച്‌ പ​റ​ഞ്ഞ​ല്ല താ​ന്‍ പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്. എ​ല്ലാ വെ​ന​സ്വേ​ല​ക്കാ​ര്‍​ക്കും വേ​ണ്ടി​യാ​ണെ​ന്നും വെ​ന​സ്വേ​ല​ന്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ (പാ​ര്‍​ല​മെ​ന്‍റ്) ത​ല​വ​നാ​യ ഹു​വാ​ന്‍ ഗ്വാ​യി​ഡോ പ​റ​ഞ്ഞു.

ആ​ഭ്യ​ന്ത​ര​യു​ദ്ധ​മു​ണ്ടാ​വി​ല്ലെ​ങ്കി​ലും പ്ര​ത്യേ​ക പോ​ലീ​സ് സേ​ന​യെ ഉ​പ​യോ​ഗി​ച്ച്‌ എ​തി​രാ​ളി​ക​ളെ അ​മ​ര്‍​ച്ച ചെ​യ്യാ​ന്‍ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ ശ്ര​മി​ക്കു​മെ​ന്ന് നേ​ര​ത്തെ ഗ്വാ​യി​ഡോ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. മ​ഡു​റോ സ്ഥാ​ന​മൊ​ഴി​യ​ണ​മെ​ന്നാ​ണ് ഭൂ​രി​പ​ക്ഷം വെ​ന​സ്വേ​ല​ക്കാ​രും ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന​തെ​ന്നും ഗ്വാ​യി​ഡോ പ​റ​ഞ്ഞി​രു​ന്നു.

വി​യ​റ്റ്നാ​മി​ല്‍ സം​ഭ​വി​ച്ച ദു​ര​ന്ത​മാ​വും അ​മേ​രി​ക്ക​യെ കാ​ത്തി​രി​ക്കു​ന്ന​ത്. വെ​ന​സ്വേ​ല​യി​ല്‍ സൈ​നി​ക ന​ട​പ​ടി​ക്കു മു​തി​രു​ന്ന​ത് വ​ന്‍​വി​ന​യാ​വു​മെ​ന്ന് മ​ഡു​റോ അ​മേ​രി​ക്ക​യ്ക്ക് മു​ന്ന​റി​യി​പ്പു ന​ല്‍​കി​ട്ടു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *