‘പുള്ളിക്കാരന്‍ സ്റ്റാറാ’

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിന് ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന് പേരിട്ടു. സെവന്‍ത് ഡേയുടെ സംവിധായകന്‍ ശ്യാംധര്‍ ആണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ രാജകുമാരന്‍ എന്ന ഇടുക്കിക്കാരനായി മമ്മൂട്ടിയെത്തുന്നു.

ദീപ്തി സതി, ആശാ ശരത് എന്നിവര്‍ പ്രധാനവേഷത്തിലുണ്ട്. കഥ: രതീഷ് രവി. സംവിധായകനും നടനുമായ ദിലീഷ് പോത്തനും ചിത്രത്തിലഭിനയിക്കുന്നു. സംഗീതം: എം ജയചന്ദ്രന്‍. യൂണിവേഴ്സല്‍ സിനിമാസിന്റെ ബാനറില്‍ ബി രാകേഷ് നിര്‍മിക്കുന്ന ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *