ദിലീപിനെ സഹോദരന് അനൂപ് ജയിലിലെത്തി സന്ദര്‍ശിച്ചു.
ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അനൂപ് ആലുവ സബ് ജയിലിലെത്തി ദിലീപിനെ കണ്ടത്. അനൂപിനൊപ്പം മറ്റൊരു ബന്ധുവുമുണ്ടായിരുന്നു.
ദിലീപിന് വേണ്ടി അഭിഭാഷകന് രാംകുമാര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കേയാണ് സഹോദരന് അനൂപ് ദിലീപിനെ കാണാനെത്തിയത്.













