പുതുവൈപ്പിന്‍:തീവ്രവാദബന്ധമില്ലെന്ന് കാനം…പോലീസിനെതിരെ വീണ്ടും സി.പി.ഐ…

പുതുവൈപ്പിന്‍ സമരത്തിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടെന്ന പോലീസ് വാദം തള്ളി സി.പി.ഐ. പോലീസ് വിഴ്ച്ച മറയ്ക്കാനാണ് ഇത്തരം ആക്ഷേപം ഉന്നയിക്കുന്നതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. നരനായാട്ടാണ് പോലീസ് നടത്തിയിട്ടുള്ളത്. പാവപ്പെട്ടവരെ തീവ്രവാദികളാക്കുന്നു. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കാനം കൂട്ടിചേര്‍ത്തു.
പുതുവൈപ്പ് സമരത്തെ ക്രൂരമായി നേരിട്ട ഡി.സി.പി യതീഷ്ചന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സി.പി.ഐ യുടെ അഭിപ്രായം കാനത്തിലൂടെ പുറത്ത് വന്നത്. പുതുവെപ്പിന്‍ സമരത്തിന് നേതൃത്വം കൊടുക്കുന്നവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആലുവ റൂറല്‍ എസ്.പി എവി ജോര്‍ജ് പറഞ്ഞിരുന്നു. ഇത്തരക്കാരെ കണ്ടെത്തിയിട്ടുണ്ടെന്നും ഇവര്‍ നിരീക്ഷണത്തിലാണെന്നുമാണ് എസ്പി ജോര്‍ജ് പറഞ്ഞത്. മുന്‍പ് മാവേയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവത്തിലുള്‍പ്പെടെ വ്യത്യസ്ത നിലപാട് സ്വീകരിച്ച സി.പി.ഐ വീണ്ടും പോലീസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. പോലീസ് നടപടി സര്‍ക്കാര്‍ നയമല്ലെന്നും അത് തെറ്റാണെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും അഭിപ്രായപ്പെട്ടിരുന്നു. പ്ലാന്റ് നിര്‍മ്മാണംനിര്‍ത്തി വെയ്ക്കുമെന്ന് സമരസമിതി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *