പുതുച്ചേരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍. വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്ന പുതുച്ചേരിയില്‍ ചൊവ്വാഴ്ച പരസ്യ പ്രചാരണം സമാപിക്കും.അഞ്ചാം തവണ മുഖ്യമന്ത്രിയാകാനാണ് എൻ. രംഗസ്വാമി ഒരുങ്ങുന്നത്. തട്ടാൻചാവടി, മംഗലം സീറ്റുകളിലാണ് രംഗസ്വാമി മത്സരിക്കുന്നത്.
ക്ഷേമപദ്ധതികള്‍ വോട്ടായി മാറുമെന്നാണ് രംഗസ്വാമി പറയുന്നത്.കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന രംഗസ്വാമി (75) പിന്നീട് എഐഎൻആർസി എന്ന പാർട്ടി രൂപവത്കരിക്കുകയായിരുന്നു. പുതുച്ചേരിയിലെ 30 സീറ്റുകളില്‍ എഐഎൻആർസി 16ലും ബിജെപി 14ലും മത്സരിക്കുന്നു.

കേവല ഭൂരിപക്ഷത്തിനു വേണ്ടത് 16 പേരുടെ പിന്തുണയാണ്.കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം ഇത്തവണ പ്രതീക്ഷയിലാണ്. ഡിഎംകെയുടെ ചില സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാർഥികള്‍ മത്സരിക്കുന്നതു സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. ദ്രാവിഡ പാർട്ടികള്‍ക്ക് പുതുച്ചേരിയില്‍ കാര്യമായ സ്വാധീനമില്ല.












