പീഡനം ചെറുത്ത യുവതിക്കുനേരെ ബിഎസ്‌എഫ് ജവാന്മാരുടെ ആസിഡ് ആക്രമണം


പീഡനം ചെറുത്ത യുവതിക്കുനേരെ ആസിഡ് ആക്രമണം. ആദിവാസി യുവതിക്കുനേരെ ബിഎസ്എഫ് ജവാന്മാരാണ് ആസിഡ് പ്രയോഗിച്ചത്. പീഡനം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം പീഡിപ്പിക്കുക ആയിരുന്നെന്ന് യുവതി പറയുന്നു.


22കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. മിസോറാമിലെ മാമിത് ജില്ലയില്‍ സില്‍സുരി ബിഒപിക്ക് സമീപം ജൂലൈ 16 നാണ് സംഭവം നടന്നത്.യുവതിക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ വനത്തിനുള്ളില്‍ കണ്ടെത്തി. മുള ശേഖരിക്കാന്‍ വനത്തില്‍ പോയി തിരിച്ചു വരികയായിരുന്ന യുവതിയെ ജവാന്മാര്‍ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകൾ.


യുവതിക്കൊപ്പമുണ്ടായിരുന്ന സ്ത്രീ സംഭവ സ്ഥലത്തു നിന്നു ഓടി രക്ഷപെട്ടെങ്കിലും യുവതിയുടെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു. ജവാന്മാര്‍ യുവതിയെ ഉപേക്ഷിച്ച് പോയതിന് ശേഷം നടക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായ ഈ യുവതി ഇഴഞ്ഞാണ് വീട്ടിലെത്തിയത്. പിന്നീട് ഗ്രാമവാസികള്‍ പോലീസില്‍ പരാതി നല്‍കി.



Sharing is Caring