ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്ന് ഡി.ജി.പി ആര്‍. ശ്രീലേഖ


കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്ന് ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖ. ഈ വിഷയത്തില്‍ ജയില്‍ സൂപ്രണ്ടിനോടും മറ്റും വിവരങ്ങള്‍ തേടിയിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു.ഇത്തരം ആരോപണങ്ങള്‍ എവിടെനിന്നു വരുന്നുവെന്നും അതെങ്ങനെയാണു വാര്‍ത്തയായി വരുന്നതെന്നും അന്വേഷിക്കേണ്ടതുണ്ട്.


ദിലീപിന് ജയിലില്‍ കിട്ടുന്ന സൗകര്യങ്ങളെ കുറിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്തകള്‍. ദിലീപിന് ജയിലില്‍ സഹായി ഉണ്ടെന്നും പ്രത്യേക മെനു ഉണ്ടെന്നും ഒക്കെ ആയിരുന്നു വാര്‍ത്തകള്‍.മോഷണക്കേസ് പ്രതി. തമിഴ് നാട്ടുകാരനായ ഇയാളാണ് ദിലീപിന് വേണ്ടി ജോലികള്‍ ചെയ്യുന്നത് എന്നൊക്കെയാണ് പറയുന്നത്.
ജയിലില്‍ സ്വന്തം വസ്ത്രങ്ങള്‍ കഴുകിയിടാനും , എന്തിന് ഭക്ഷണം കഴിച്ച പാത്രം കഴുകാനും വരെ ഈ സഹായി ഉണ്ട് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.


ജയില്‍ എന്താ, സുഖവാസ കേന്ദ്രമാണോ എന്ന് ആര്‍ക്കും സംശയം തോന്നാം.എന്നാല്‍ ദിലീപിന് ജയിലില്‍ പ്രത്യേകമായി ഒരു ആനുകൂല്യങ്ങളും ഇല്ല എന്നാണ് ഇപ്പോള്‍ ജയില്‍ ഡിജിപി തന്നെ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് ജയില്‍ സൂപ്രണ്ടിനോട് അന്വേഷിച്ചതിന് ശേഷമാണ് ഡിജിപി ആര്‍ ശ്രീലേഖയുടെ പ്രതികരണം.



Sharing is Caring