ദന്ത ഡോക്ടറെ സിനിമാ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ഫോട്ടോ ഗ്രാഫര്‍ അറസ്റ്റില്‍


സിനിമയില്‍ നായികാ വേഷം വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ദന്ത ഡോക്ടറായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഫോട്ടോ ഗ്രാഫര്‍ അറസ്റ്റില്‍.
യുവനായകന്റെ ചിത്രത്തില്‍ അസിസ്റ്റന്റ് സ്റ്റില്‍ ഫൊട്ടോഗ്രഫറായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി വിന്‍സണ്‍ ലോനപ്പനെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയില്‍ നിന്നും 33 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്. ഇപ്പോള്‍ തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന അമേരിക്കന്‍ മലയാളിയായ യുവതിയാണു പീഡനത്തിനിരയായത്. സിനിമയില്‍ നായികാ വേഷം കിട്ടുന്നതിനു മന്ത്രവാദമടക്കമുള്ള ആഭിചാര ക്രിയകള്‍ നടത്തുന്നതിനും മറ്റുമായാണു യുവതിയില്‍നിന്ന് ഇയാള്‍ പണം ഈടാക്കിയതെന്നു പൊലീസ് പറഞ്ഞു




Sharing is Caring