നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായി പി.സി. ജോർജ് എം.എൽ.എക്ക് ഉടൻ നോട്ടീസ് അയക്കുമെന്ന് റൂറൽ എസ്.പി എ.വി. ജോർജ്. ആലുവയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിൽ പ്രതിയായ നടൻ ദിലീപിനെ ചിലർ മനഃപൂർവ്വം കുടുക്കിയതാണെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടിരുന്നു. ഇതുസംബന്ധമായ മാധ്യമ വാർത്തകളുടെ അടിസ്‌ഥാനത്തിലാണ് എം.എൽ.എയിൽ നിന്ന് മൊഴിയെടുക്കാൻ തീരുമാനിച്ചിട്ടുള്ളത്.













