സ്‌കൂള്‍ വാന്‍ തോട്ടിലേക്കു മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരുക്ക്

കടയ്ക്കല്‍ കാഞ്ഞിരത്തിന്‍മൂട്ടിന് സമീപം സ്‌കൂള്‍ വാന്‍ തോട്ടിലേക്ക് മറിഞ്ഞ് സാരമായി പരിക്കേറ്റ 5 വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചിതറ എസ്.എന്‍. എച്ച്.എസിലെ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. 11 പേരെ കടയ്ക്കല്‍ ആശുപത്രിയിലും 5 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. സാദിക് (13) ചിതറ, ഷമീര്‍ (15) പെരിങ്ങമല, ജസീം (14) മടത്തറ, നദീര്‍ (15) മടത്തറ, സല്‍മാന്‍ (14) മടത്തറ എന്നിവരാണ് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയവര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *