പി.സി ജോര്‍ജ്ജ് മുണ്ടക്കയം ഹാരിസണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കെതിരെ തോക്ക് ചൂണ്ടിയ സംഭവത്തില്‍ പിതാവിനെ ന്യായീകരിച്ച് മകന് ഷോണ്‍ ജോര്‍ജ്ജ് രംഗത്ത്. പി.സി ജോര്‍ജ്ജ് സ്വയംരക്ഷാര്‍ത്ഥമാണ് തോക്കെടുത്തതെന്നും കേരളത്തില്‍ ഒരു മന്ത്രിയ്ക്കാണെങ്കില്‍ പോലും ജീവിക്കണമെങ്കില്‍ തോക്കെടുക്കേണ്ട അവസ്ഥയാണെന്നും മകന് ഷോണ്‍ ജോര്‍ജ്ജ് പ്രതികരിച്ചു. ടി.പി ചന്ദ്രശേഖരന് കൈയ്യില്‍ തോക്ക് കരുതിയിരുന്നെങ്കില്‍ അന്‍പത്തിയൊന്ന് വെട്ടേല്ക്കേണ്ടി വരില്ലായിരുന്നു എന്നും ഷോണ്‍ ജേര്‍ജ്ജ് പറഞ്ഞു.













