ക്രിക്കറ്റില്ലെങ്കില്‍ ബേസ് ബോള്‍; നിലപാടിലുറച്ച് സ്റ്റീവ് സ്മിത്ത്


ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളും ബോര്‍ഡും തമ്മിലുളള പോര് മുറുകുന്നതിനിടെ ബേസ് ബോള്‍ പരിശീലിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. ഇന്‍സ്റ്റഗ്രാമിലാണ് ഓസീസ് നായകന്‍ ബേസ് ബോള്‍ പരിശീലിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. ന്യൂയോര്‍ക്കിലെ ബാറ്റിംഗ് പ്രാക്റ്റീസ് എന്നാണ് സ്മിത്ത് ഈ വീഡിയോക്ക് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.
ജൂണ്‍ 30ന് അകരം ബോര്‍ഡുമായുളള കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ കളിക്കാര്‍ തൊഴില്‍രഹിതരാകുമെന്ന് ക്രിക്കറ്റ് ഗ്രേഗ് ഡയറിന്റെ അന്ത്യശാസനം പുറത്ത് വന്നതിന് പിന്നാലെയാണ് ബേസ് ബോള്‍ പരിശീലിക്കുന്ന വീഡിയോ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് അപ്ലോഡ് ചെയ്തത്. നിലവില്‍ കാമുകികൊപ്പം അമേരിക്കന്‍ സന്ദര്‍ശനത്തിലാണ് സ്മിത്ത്.


Batting practice in New York #switchhitter ⚾️

A post shared by Steve Smith (@steve_smith49) on


200ലേറെ കളിക്കാരെ ബാധിക്കുന്ന പ്രശ്‌നമാണ് ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നടന്നുകൊണ്ടിരിക്കുന്നത്. ക്രിക്കറ്റിലെ വരുമാനത്തിന്റെ നിശ്ചിത ശതമാനം കളിക്കാര്‍ക്ക് നല്‍കുന്നതിനെ ചൊല്ലിയാണ് പ്രധാന തര്‍ക്കം. രണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്നതാണ് ഇത്. എന്നാല്‍ ഇനി ഇത് തുടരാനാകില്ലെന്നതാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കടുംപിടുത്തം.
പ്രതിഫലത്തിന് പുറമെ വരുമാനത്തിന്റെ ഒരു ഭാഗം കൂടി കളിക്കാര്‍ക്ക് നല്‍കുന്നതോടെ അടിസ്ഥാനമേഖലകളില്‍ ക്രിക്കറ്റ് വികസനത്തിന് പണം കണ്ടെത്താനാകുന്നില്ല എന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാട്. തൊഴില്‍ക്കരാര്‍ നല്‍കാതെ പ്രതിഫലം കൂട്ടാന്‍ തയ്യാറാണെന്ന് അവര്‍ കളിക്കാരുടെ അസോസിയേഷനെ അറിയിച്ചു. എന്നാല്‍ വര്‍ഷങ്ങളായി കിട്ടുന്ന ആനുകൂല്യം നിഷേധിച്ചതിനാല്‍ കളിക്കാര്‍ ഈ നിര്‍ദേശം നിരസിച്ചു.
തര്‍ക്കം ഓസ്‌ട്രേലിയയുടെ പരമ്പരകളെയും രൂക്ഷമായി ബാധിക്കാനാണ് സാധ്യത. ഓസ്‌ട്രേലിയന്‍ എ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനവും ഓസ്ട്രേലിയന്‍ ടീമിന്റെ ബംഗ്ലാദേശ് പര്യടനവുമാണ് ഇനിയുളളത്. കടുത്ത തീരുമാനം ഇരുകൂട്ടരും തുടരുകയാണെങ്കില്‍ അത ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് വന്‍ തിരിച്ചടിയാണ് നല്‍കുക.




Sharing is Caring