ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ കുത്തേറ്റു മരിച്ചു


അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ ബന്ധുവിന്റെ കുത്തേറ്റു മരിച്ചു. ശരണ്‍ജിത് സിംഗിനെയാണ് ബന്ധുവായ ലൗദീപ് സിംഗ് കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ ശരണ്‍ജിതിന്റെ കഴുത്തിനു കുത്തേല്‍ക്കുകയായിരുന്നു.


തിങ്കളാഴ്ച ശരണ്‍ജിത് സിംഗിന്റെ വസതിയിലായിരുന്നു സംഭവം. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും ലൗദീപ് സിംഗിനെ അറസ്റ്റു ചെയ്തതായും പോലീസ് വ്യക്തമാക്കി.


ചൊവ്വാഴ്ച ലൗദീപിനെ കോടതിയില്‍ ഹാജരാക്കി. 2013ല്‍ ഇന്ത്യയില്‍ നിന്നു അമേരിക്കയിലേക്കു കുടിയേറിയ ശരണ്‍ജിത് ന്യൂയോര്‍ക്കില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരന്നു



Sharing is Caring