നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിനെതിരെ വീണ്ടും പരാതി. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ഉത്തരവ് സഹിതമാണ് കൂടരഞ്ഞി പഞ്ചായത്തിന് പരാതി നല്‍കിയത്. പാര്‍ക്കിനെതിരെ ആദ്യം മുതല്‍ പരാതിയുമായി എത്തിയ മുരുകേഷ് നരേന്ദ്രന്‍ തന്നെയാണ് പുതിയ പരാതിയും നല്‍കിയത്. അതേസമയം പാര്‍ക്കിന്റെ രേഖകളുടെ ആധികാരികത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ വകുപ്പുകള്‍ക്ക് കൂടരഞ്ഞി പഞ്ചായത്ത് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.
പാര്‍ക്കിന്റെ അനുമതി പുനഃപരിശോധിക്കണമെന്ന ഏഴംഗ സമിതിയുടെ ഉപദേശ പ്രകാരമാണ് പഞ്ചായത്തിന്റെ നടപടി. പാര്‍ക്കിനെതിരെ ആദ്യം മുതല്‍ ആരോപണങ്ങളുമായി എത്തിയത് മുരുകേഷ് ആണെന്നും അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട എസ്റ്റേറ്റ് തര്‍ക്കത്തില്‍ ഇടപെട്ടതാണ് ഇതിന് കാരണമെന്നും അന്‍വര്‍ എംഎല്‍എ പറഞ്ഞിരുന്നു.













