പിണറായിയുടെ ഭരണത്തില്‍ വിദേശികള്‍ പോലും സംസ്ഥാനത്ത് കൊള്ള നടത്തുന്നുവെന്ന് ചെന്നിത്തല


udfവിദേശികള്‍ക്ക് പോലും മോഷണം നടത്താന്‍ കഴിയുന്ന നാടായി എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് എംഎല്‍എമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. ബജറ്റിലെ അധിക നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.


റൊമാനിയക്കാര്‍ പോലും കേരളത്തിലെത്തി കക്കാന്‍ തുടങ്ങിയെന്നും മുഖ്യമന്ത്രിക്ക് പൊലീസിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. സിപിഐഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി സംസ്ഥാന പൊലീസ് മാറിയെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും വിമര്‍ശിച്ചു. സര്‍ക്കാരിന്റെ പൊലീസ് നയം പാളിയെന്നും അധിക നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്നും വിഎം സുധീരന്‍ വ്യക്തമാക്കി.




Sharing is Caring