ആറന്മുള വിമാനത്താവള പദ്ധതിക്കായി പരിസ്ഥിതി പഠനം നടത്താന്‍ വീണ്ടും അനുമതി. കെ.ജി.എസ് ഗ്രൂപ്പിന്റെ അപേക്ഷ പരിഗണിച്ചാണ് വീണ്ടും പരിസ്ഥിതി പഠനം നടത്താനുള്ള അനുമതി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നല്‍കിയത്.
കഴിഞ്ഞ ജൂലായ് 29ന് ചേര്‍ന്ന പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലെ വിദഗ്ധ സമിതിയാണ് അപേക്ഷ പരിഗണിച്ചത്. വിമാനത്താവളത്തിന്റെ ആവശ്യകതയെക്കുറിച്ച് പ്രദേശത്തെ ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിമാനത്താവളത്തിന് നേരത്തെ തത്വത്തില്‍ അനുമതി നല്‍കിയതും മുമ്ബ് നല്കിയ പരിസ്ഥിതി അനുമതി റദ്ദാക്കിയതും വിദഗ്ധ സമിതി പരിഗണിച്ചു.
വിമാനത്താവളത്തിനായി പരിസ്ഥിതി പഠനം നടത്താന്‍ അനുമതി നല്‍കരുതെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അപേക്ഷയും വിദഗ്ധ സമിതി തള്ളി. വിമാനത്താവളത്തിനെതിരായ കേസുകളുടെ വിവരങ്ങള്‍ സമിതിയെ അറിയിക്കണമെന്നും മിനിട്സില്‍ പറയുന്നുണ്ട്.













