എടിഎം തട്ടിപ്പ്; നാലാമന്‍ ഗള്‍ഫിലേക്ക് കടന്നു


തലസ്ഥാനത്തെ എടിഎം തട്ടിപ്പിന് പിന്നില്‍ നാലാമതൊരാള്‍ കൂടിയുണ്ടെന്ന് പോലീസ് കണ്ടെത്തി. റൊമേനിയന്‍ വംശജനായ ഇയോണ്‍ ഫ് ളോറിന്‍സ് എന്നയാള്‍ ഖത്തറിലേക്ക് കടന്നെന്നാണ് റിപ്പോര്‍ട്ട്.
ഇതില്‍ മുഖ്യപ്രതിയായ മരിയനെ കേരള പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈ പൊലീസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തിരുന്നു. മറ്റുള്ളവര്‍ വിദേശത്തേക്കു കടന്നതായാണു സൂചന.
പ്രതികള്‍ ജൂലൈ 30 വരെ തലസ്ഥാനത്ത് തങ്ങിയിരുന്നുവെന്നും പണം തട്ടിയ ശേഷം ഖത്തറിലേക്ക് കടന്നുവെന്നുമാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘം കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണ്.
എടിഎം മെഷീനില്‍ വ്യാജ സ്ലോട്ട് (എടിഎം കാര്‍ഡ് സ്വീപ് ചെയ്യുന്ന സ്ഥലം) ഘടിപ്പിച്ചാണ് പണം പിന്‍വലിക്കാനെത്തിയവരുടെ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് അറസ്റ്റിലായ മുഖ്യപ്രതി ഗബ്രിയേല്‍ മരിയന്‍ പൊലീസിനു മൊഴി നല്‍കി.




Sharing is Caring