ബിജെപിയുമായി അടുക്കാനുള്ള മാണിയുടെ നീക്കം നാശത്തില്‍ കലാശിക്കുമെന്ന് പിണറായി


യു.ഡി.എഫ് വിട്ട കെ.എം മാണി ബിജെപിയുമായി ചേരാനുള്ള തീരുമാനം നാശത്തില്‍ കലാശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിവരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മാണിക്കെതിരെ പിണറായി തുറന്നടിച്ചത്.
ആര്‍എസ്‌എസില്‍ നന്മ കാണാനാണു മാണിയുടെ ശ്രമം. എന്‍ഡിഎയിലേക്കു പോകാനുള്ള മാണിയുടെ നീക്കം കേരള കോണ്‍ഗ്രസിന്റെ സര്‍വനാശത്തിനു വഴിവയ്ക്കുമെന്നും പിണറായി പറഞ്ഞു.
എല്‍.ഡി.എഫും എന്‍.ഡി.എയും യു.ഡി.എഫും നന്മ ചെയ്താന്‍ പിന്തുണയ്ക്കുമെന്നാണ് മാണി പറഞ്ഞത്. ഇതില്‍ എല്‍.ഡി.എഫും യു.ഡി.എഫും അവിടെ നില്‍ക്കട്ടെ. എന്‍.ഡി.എ നന്മ ചെയ്താന്‍ പിന്തുണയ്ക്കുമെന്ന മാണിയുടെ പ്രസ്താവന ഗൗരവമുള്ളതാണ്.
എന്‍.ഡി.എയെ നയിക്കുന്ന ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കുന്നത് ആര്‍.എസ്.എസ് ആണ്. മുന്‍പ് ഇവിടെ ‘ഘര്‍ വാപ്പസി’യ്ക്ക് നേതൃത്വം നല്‍കിയത് ഇതേ ആര്‍.എസ്.എസാണ്. ഈ ആര്‍.എസ്.എസിനു നന്മ കാണാനാണ് മാണിയുടെ ശ്രമം. ഇത് മാണിയുടെ സര്‍വനാശത്തില്‍ കലാശിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.




Sharing is Caring