പാ‌ര്‍ലമെന്റ് സമ്മേളനം ജൂലായ് 18 മുതല്‍


ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലായ് 18 മുതല്‍ ആഗസ്റ്റ് 10 വരെ ചേരും. സമ്മേളനം ചേരുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയുടെ കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കി. സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ രാഷ്ട്രപതിയോട് മന്ത്രിസഭ ശുപാര്‍ശ ചെയ്തിട്ടുണ്ട്.


പതിനെട്ട് സിറ്റിംഗുകളാണ് വര്‍ഷകാല സമ്മേളനത്തില്‍ ഉണ്ടാകുക. മുത്തലാക്ക്,​ പിന്നാക്ക സമുദായങ്ങള്‍ക്കുള്ള കമ്മിഷന് ഭരണഘടനാ സാധുത നല്‍കുന്നത് അടക്കമുള്ള ബില്ലുകള്‍ ഈ സമ്മേളനത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്നേക്കും.




Sharing is Caring