പാ​ക് തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​മ്രാ​ന്‍ ഖാ​ന്‍റെ പി​ടി​ഐ മു​ന്നേ​റ്റം തു​ട​രു​ന്നു

പാ​ക്കി​സ്ഥാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 42 ശ​ത​മാ​നം വോ​ട്ടെ​ണ്ണി​യ​പ്പോ​ള്‍ മു​ന്‍ ക്രി​ക്ക​റ്റ് താ​രം ഇ​മ്രാ​ന്‍ ഖാ​ന്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന പാ​ക്കി​സ്ഥാ​ന്‍ തെ​ഹ്റി​ക് ഇ ​ഇ​ന്‍​സാ​ഫ് (പി​ടി​ഐ) 113 സീ​റ്റു​ക​ളി​ല്‍ ലീ​ഡ് ചെ​യ്യു​ന്നു. പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷ​രീ​ഫി​ന്‍റെ പാ​ക്കി​സ്ഥാ​ന്‍ മു​സ്ലിം ലീ​ഗ്-​ന​വാ​സ് (പി​എം​എ​ല്‍-​എ​ന്‍) 66 സീ​റ്റു​ക​ളി​ലും ലീ​ഡു ചെ​യ്യു​ന്നു​ണ്ട്.

മു​ന്‍ പ്ര​സി​ഡ​ന്‍റ് ആ​സി​ഫ് അ​ലി സ​ര്‍​ദാ​രി​യും മ​ക​ന്‍ ബി​ലാ​വ​ല്‍ ഭൂ​ട്ടോ​യും നേ​തൃ​ത്വം ന​ല്കു​ന്ന പാ​ക്കി​സ്ഥാ​ന്‍ പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി(​പി​പി​പി) 39 സീ​റ്റു​ക​ളി​ലും ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്. 54 സീ​റ്റു​ക​ളിലാണ് മ​റ്റു​ള്ള​വ​ര്‍ ലീ​ഡ് ചെ​യ്യു​ന്നത്.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​നെ​തി​രെ ജ​ന​ങ്ങ​ളോ​ട് തെ​രു​വി​ലി​റ​ങ്ങാ​ന്‍ മു​സ്ലിം ലീ​ഗ് ആ​ഹ്വാ​നം ചെ​യ്തു. അ​തേ​സ​മ​യം സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ര്‍​ന്നു ഔദ്യോഗിക ഫലപ്രഖ്യാപനം അനിശ്ചിതമായി നീളുമെന്നാണ് റിപ്പോര്‍ട്ട്.

ദേ​ശീ​യ അ​സം​ബ്ലി​യി​ലെ 342ല്‍ 272 ​സീ​റ്റു​ക​ളി​ലേ​ക്കാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. ശേ​ഷി​ക്കു​ന്ന 60 സീ​റ്റു​ക​ള്‍ വ​നി​ത​ക​ള്‍​ക്കും ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കു​മാ​യി സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന​താ​ണ്. വോ​ട്ടു വി​ഹി​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​വ പാ​ര്‍​ട്ടി​ക​ള്‍​ക്കു വീ​തി​ച്ചു ന​ല്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *