തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ഷ​ഹ്ബാ​സ് ഷ​രീ​ഫ്

പാ​ക്കി​സ്ഥാ​നി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ന്‍ മു​സ്ലിം ലീ​ഗ്-​ന​വാ​സ് (പി​എം​എ​ല്‍-​എ​ന്‍) നേ​താ​വ് ഷ​ഹ്ബാ​സ് ഷ​രീ​ഫ്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പൂ​ര്‍​ണ​മാ​യും ത​ള്ളി​ക്ക​ള​യു​ന്നു. വോ​ട്ടെ​ടു​പ്പി​ല്‍ വ്യാ​പ​ക​മാ​യ കൃ​ത്രി​മം ന​ട​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് വാ​ര്‍​ത്താസ​മ്മേ​ള​നം വി​ളി​ച്ചാ​ണ് ഷ​ഹ്ബാ​സ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പാക്കിസ്ഥാനില്‍ ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത് സെ​ല​ക്ഷ​നാ​ണെ​ന്നും പി​എം​എ​ല്‍-​എ​ന്‍ ഏ​ജ​ന്‍റു​മാ​രെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നു പു​റ​ത്താ​ക്കി​യ​ത് ഇ​തു​കൊണ്ടാണെന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​നെ​തി​രെ ജ​ന​ങ്ങ​ളോ​ട് തെ​രു​വി​ലി​റ​ങ്ങാ​നും ഷ​ഹ്ബാ​സ് ആ​ഹ്വാ​നം ചെ​യ്തു.

നി​ല​വി​ലെ റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​നു​സ​രി​ച്ച്‌ ഇ​മ്രാ​ന്‍ ഖാ​ന്‍റെ പാ​ക്കി​സ്ഥാ​ന്‍ തെ​ഹ്റി​ക് ഇ ​ഇ​ന്‍​സാ​ഫ് (പി​ടി​ഐ) 113 സീ​റ്റു​ക​ളി​ലാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. പി​എം​എ​ല്‍-​എ​ന്‍ 66 സീ​റ്റു​ക​ളി​ലും ലീ​ഡു ചെ​യ്യു​ന്നു​ണ്ട്.

മു​ന്‍ പ്ര​സി​ഡ​ന്‍റ് ആ​സി​ഫ് അ​ലി സ​ര്‍​ദാ​രി​യും മ​ക​ന്‍ ബി​ലാ​വ​ല്‍ ഭൂ​ട്ടോ​യും നേ​തൃ​ത്വം ന​ല്കു​ന്ന പാ​ക്കി​സ്ഥാ​ന്‍ പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി(​പി​പി​പി) 39 സീ​റ്റു​ക​ളി​ലും ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്. 54 സീ​റ്റു​ക​ളി​ലാ​ണ് മ​റ്റു​ള്ള​വ​ര്‍ ലീ​ഡ് ചെ​യ്യു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *