പാവങ്ങള്‍ക്ക് ഇത്തവണ സൗജന്യ ഓണക്കിറ്റില്ല;വര്‍ഷങ്ങളായി നല്‍കിവരുന്ന ഓണക്കിറ്റ് മുടക്കി സര്‍ക്കാര്‍

തിരുവനന്തപുരം: വര്‍ഷങ്ങളായി നല്‍കിവരുന്ന ഓണക്കിറ്റ് മുടക്കി സര്‍ക്കാര്‍. സാധാരണക്കാരില്‍ സാധാരണക്കാര്‍ക്ക് ഇത്തവണ ഓണക്കിറ്റ് നല്‍കുകയില്ല. അന്ത്യോദയ, അന്നപൂര്‍ണപട്ടികയിലുള്ള അഞ്ചു ലക്ഷത്തോളമാളുകളാണ് ഓണക്കിറ്റിനായി കാത്തിരിക്കുന്നത്. അരിയും പഞ്ചസാരയും പയറും കടലയുമടക്കം അവശ്യസാധനങ്ങള്‍ ഉള്‍പ്പെട്ട കിറ്റാണ് സര്‍ക്കാര്‍ വേണ്ടെന്നുവച്ചത്. ബി.പി.എല്‍ അടക്കം പതിനാറ്‌ലക്ഷം പേര്‍ക്ക് സാധാരണയായി സൗജന്യകിറ്റ് നല്‍കിവരികയായിരുന്ന സര്‍ക്കാര്‍ മുന്നറിയിപ്പൊന്നും നല്‍കാതെയാണ് ഓണക്കിറ്റ് പിന്‍വലിച്ച വിവരമറിയിച്ചത്. ധനം വകുപ്പിന്റെ ക്ലിയറന്‍സ് ഇല്ലാത്തതാണ് തിരിച്ചടിയായതെന്ന് സപ്ലൈകോ അധികൃതര്‍ പറഞ്ഞു.

അധികചിലവ് താങ്ങാനാവാത്തതുകൊണ്ടാണ് സര്‍ക്കാര്‍ ഓണക്കിറ്റ് നല്‍കാത്തതെന്ന് ഭക്ഷ്യമന്തി പി.തിലോത്തമന്‍ വ്യക്തമാക്കി.അതേസമയം പിന്നോക്ക വിഭാഗക്കാര്‍ക്ക് ഓണകിറ്റ് നല്‍കുന്നുണ്ടെന്നും മന്ത്രികൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *