കൊയിലാണ്ടിയിലെ നീതിപാലകരുടെ നേതൃത്വത്തിൽ പുതിയ ബസ്സ് സ്റ്റാന്റിൽ പൂക്കളം തീർത്തു


കൊയിലാണ്ടി :പുതിയ ബസ്സ് സ്റ്റാന്റിൽ പൂക്കളം തീർത്ത് മനോഹരമാക്കിയിരിക്കുകയാണ് ഒരു കൂട്ടം പോലീസുകാർ.ഓണത്തെ വരവേൽക്കുന്നതിന്റെ ഭാഗമായാണ് ബസ്റ്റാന്റിൽ ഓണപ്പൂക്കളം തീർത്തത് .കൊയിലാണ്ടി ജനമൈത്രി പോലീസിന്റെയും ,കൊയിലാണ്ടി പോലീസ് സ്റ്റേഷനും, ട്രാഫിക് യൂണിറ്റും ചേർന്നാണ് പൂക്കളം ഒരുക്കിയത് .ഓണപ്പൂക്കളം ബസ്സ് സ്റ്റാന്റിൽ എത്തുന്നവർക്ക് ഒരു അപൂർവ കാഴ്ച ആയിരുന്നു .കൊയിലാണ്ടി SHO കെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ പിങ്ക് പെട്രോൾ വനിതാ SI ലളിത ,ASI രാധകൃഷ്ണൻ ,CPO ബിജു വാണിയംകുളം ,WSEPO ശോഭ ,രേഖ ,രാജലക്ഷ്മി ,വിജേഷ് ടി.പി ,രാജേഷ് സി ,സുമേഷ് കെ.സി ,പുഷ്പരാജ് ,രജീഷ് പി.എം എന്നിവരാണ് പൂക്കളം തീർത്തത്.ബസ്സ് സ്റ്റാന്റിൽ എത്തിയ പൊതുജനങ്ങൾക്ക് പോലീസിന്റെ വക ഓണപായസവും ഉണ്ടായിരുന്നു.




Sharing is Caring