പാല്‍ വില ലിറ്ററിന് അഞ്ചു രൂപ കൂട്ടാന്‍ മില്‍മ ആലോചിക്കുന്നു


പാല്‍ വില ലിറ്ററിന് അഞ്ചു രൂപ കൂട്ടാന്‍ മില്‍മ ആലോചിക്കുന്നു. ഈ മാസം ചേരുന്ന ഭരണസമിതി യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. കാലിത്തീറ്റയുടെ വില വര്‍ധനവിനെ തുടര്‍ന്ന് ക്ഷീര കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി ലഘൂകരിക്കാനാണ് പാല്‍ വില കൂട്ടുന്നതെന്നാണ് മില്‍മയുടെ ന്യായീകരണം.ക്ഷീര മേഖലയിലേക്ക് കൂടുതല്‍ കര്‍ഷകരെ ആകര്‍ഷിച്ചില്ലെങ്കില്‍ പാലുത്പാദനം ഇനിയും താഴോട്ടു പോകും.പ്രതിദിനം 10,80, 000 ലിറ്റര്‍ പാലാണ് മില്‍മ ഉത്പാദിപ്പിക്കുന്നത്. പാലിന് വില വര്‍ധപ്പിച്ചില്ലെങ്കില്‍ ഉത്പാദനം വീണ്ടും കുറയുമെന്നതിനാലാണ് വില കൂട്ടാന്‍ നിര്‍ബന്ധിതരാകുന്നതെന്നും മില്‍മ വ്യക്തമാക്കി.




Sharing is Caring