എസ്‌എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ പുതിയ രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘ഭാരത് ധര്‍മ ജന സേന’ (ബിഡിജെഎസ്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിച്ച സമത്വ മുന്നേറ്റ യാത്രയുടെ സമാപന ചടങ്ങിലാണ് പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്.
പാര്‍ട്ടിയുടെ കൊടിയും ചിഹ്നവും ചടങ്ങില്‍ വെള്ളാപ്പള്ളി പുറത്തിറക്കി. വെള്ളയും ബ്രൗണും കൂടിയ നിറത്തിലുള്ളതാണ് പാര്‍ട്ടിയുടെ കൊടി. ‘കൂപ്പുകൈ’ ആണ് പാര്‍ട്ടിയുടെ ചിഹ്നം.













