പാലില്‍ മഞ്ഞളിട്ട് കുടിച്ചാലുളള എട്ട് ഗുണങ്ങള്‍ ഇവയാണ്.!!

മഞ്ഞള്‍ നല്ല ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ്. ഹൃദ്രോഗം, ക്യാന്‍സര്‍, അല്‍ഷിമേഴ്‌സ്, വിഷാദം എന്നിവയൊക്കെ ഫലപ്രദമായി ചെറുക്കാനുള്ള ഘടകങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. പാലില്‍ ഒരല്‍പ്പം മഞ്ഞള്‍ കൂടി ഇട്ട് കുടിച്ചാല്‍ ഗുണം കൂടും.

പാലില്‍ മഞ്ഞളിട്ട് കുടിച്ചാല്‍;

പാലില്‍ മഞ്ഞളിട്ട് കുടിച്ചാല്‍ രാത്രിയില്‍ നല്ല ഉറക്കം കിട്ടും. ശരീരത്തിലുണ്ടാകുന്ന മുറിവ് ഉണക്കാന്‍ മഞ്ഞള്‍ പുരട്ടുന്നത് നല്ലതാണ്. അതിലും മികച്ചതാണ് പാലില്‍ മഞ്ഞളിട്ട് കുടിക്കുന്നത്.

വാദരോഗത്തിന് മികച്ച ഔഷധമാണ് ദിവസവും പാലില്‍ മഞ്ഞളിട്ട് കുടിക്കുന്നത്. അതുപോലെ തന്നെ ത്വക്കില്‍ ഉണ്ടാകുന്ന അലര്‍ജികളും മറ്റും മാറാനും ഈ പാനീയം നല്ലതാണ്.
മഞ്ഞളിന്‍റെ മറ്റ് ഗുണങ്ങള്‍;

ക്യാന്‍സര്‍ തടയും:

കറികളില്‍ ഒഴിച്ച്‌ കൂടാനാകാത്ത ഒന്നാണ് മഞ്ഞള്‍പ്പൊടി. സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയുമാണ് മഞ്ഞള്‍. ത്വക്ക് രോഗങ്ങള്‍ മുതല്‍ ക്യാന്‍സര്‍ വരെ തടയാന്‍ ശേഷിയുള്ള അത്ഭുത ഔഷധമാണ് മഞ്ഞള്‍.

മസ്‌തിഷ്‌കത്തെ ഉത്തേജിപ്പിക്കും:

കുര്‍കുമ ലോംഗ” എന്ന ശാസ്ത്രീയ നാമത്തിലാണ് മഞ്ഞള്‍ അറിയപെടുന്നത്. “കുര്‍ക്കുമിന്‍” എന്ന വര്‍ണ്ണ വസ്തുവാണ് മഞ്ഞളിന് നിറം നല്‍കുന്നത്. ഇതില്‍ അടങ്ങിയിട്ടുള്ള ‘ടര്‍മറോള്‍’ ആണ് മഞ്ഞളിന് സുഗന്ധം നല്കുന്നത്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന “കുര്‍ക്കുമിന്‍” എന്ന രാസവസ്തുവിനു മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്.
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും:

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റി ഫംഗല്‍ ഘടകങ്ങള്‍ ശരീരത്തിന്റെ രോഗ പ്രതിരോധശേഷിയെ വര്‍ധിപ്പിക്കുന്നു.

അല്‍ഷിമേഴ്‌സിനെ ചെറുക്കും

“അല്‍ഷിമേഴ്‌സിനു” കാരണമാകുന്ന “ബീറ്റാ അമിലോയിഡ്” അടിഞ്ഞു കൂടുന്നത് തടയാനും, തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന പദാര്‍ത്ഥങ്ങളെ നീക്കം ചെയ്യാനും “കുര്‍ക്കുമിന്‍” കഴിയുമെന്നതാണ് പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.
കരള്‍രോഗങ്ങള്‍ പ്രതിരോധിക്കും:

ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കി കരള്‍ സംബന്ധമായ രോഗങ്ങള്‍ തടയാനും മഞ്ഞളിന് കഴിയുമെന്നതാണ് സത്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *