നാവില്‍ രുചിയേറും മത്തങ്ങ മസാല


ആവശ്യമുള്ള സാധനങ്ങള്‍


മത്തങ്ങ 1 വലിയ കഷ്ണം
തക്കാളി 1 വലുത്
സവാള 1 വലുത്
കോളിഫ്ലവര്‍ 1 ചെറിയ പീസ്
പച്ചമുളക് 3 എണ്ണം
മല്ലിപ്പൊടി 2 ടേബിള്‍ സ്പൂണ്‍
മുളക് പൊടി 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി 1 ടീസ്പൂണ്‍
ഗരംമസാല പൊടി 2ടേബിള്‍ സ്പൂണ്‍
ഇഞ്ചി -വെളുത്തുള്ളി 2 ടേബിള്‍ സ്പൂണ്‍ പേസ്റ്റ്
ഉപ്പ്, എണ്ണ, വേപ്പില ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

ആദ്യം കുറച്ചു എണ്ണയില്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് മൂപ്പിച്ചു അതിലേക്കു അരിഞ്ഞു വെച്ചിരിക്കുന്ന സവാള, തക്കാളി, പച്ചമുളക് എന്നിവ ചേര്‍ത്ത് കുറച്ചു ഉപ്പ് ഇട്ടു നന്നായി വഴറ്റി എടുക്കുക.

ശേഷം മല്ലിപ്പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക.ഇനി മത്തങ്ങ &കോളിഫ്ലവര്‍ ചെറുതായി അരിഞ്ഞ് ചേര്‍ത്ത് അല്പം വെള്ളം ഒഴിച്ച്‌ അടച്ചു വേവിക്കുക.

വെന്തു കഴിഞ്ഞാല്‍ നന്നായി ഇളക്കി ഗരം മസാല പൊടിയും ആവശ്യം എങ്കില്‍ ഉപ്പും ചേര്‍ത്ത് തിളപ്പിച്ച്‌ കുറുകി വരുമ്ബോള്‍ വേപ്പില, മല്ലിയില എന്നിവ തൂവി ഉപയോഗിക്കാം.



Sharing is Caring