പാലാ സീറ്റില്‍ മാണി സി കാപ്പന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പി ജെ ജോസഫ്.

പാലാ സീറ്റില്‍ മാണി സി കാപ്പന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. പാലാ സീറ്റ് ജോസഫ് വിഭാഗം കാപ്പന് വിട്ടുനല്‍കും. എന്‍ സി പി ആയി തന്നെ കാപ്പന്‍ പാലായില്‍ മത്സരിക്കുമെന്നും പി ജെ ജോസഫ് വ്യക്തമാക്കി.

അവസാനം മാണി സി കാപ്പന്‍ തന്നെയായിരിക്കും പാലായില്‍ സ്ഥാനാര്‍ത്ഥി എന്നാണ് തന്റെ നിഗമനമെന്ന് പി ജെ ജോസഫ് പറഞ്ഞു. അവസാന നിമിഷം അട്ടിമറി ഉണ്ടായ തൊടുപുഴ നഗരസഭ ഭരണം ഒരു വര്‍ഷത്തിനുളളില്‍ യു ഡി എഫ് തിരിച്ച്‌ പിടിക്കും. യു ഡി എഫിലെ പ്രശ്‌നങ്ങളല്ല, കാലുമാറ്റമാണ് ഭരണം നഷ്‌ടമാകാന്‍ കാരണമെന്നും പി ജെ ജോസഫ് വിശദീകരിച്ചു. മദ്ധ്യതിരുവിതാംകൂറിലെ ഭൂരിപക്ഷം നഗരസഭകളിലും യു ഡി എഫ് ഭരണം പിടിച്ചു.
ജോസ് കെ മാണിയുടെ അവകാശവാദം പൊളളയാണെന്ന് തെളിഞ്ഞെന്നും പി ജെ ജോസഫ് പറഞ്ഞു.

അതേസമയം, വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് എന്‍ സി പി നേതൃത്വം അറിയിച്ചു. പാലാ സീറ്റ് എന്‍ സി പിയുടേത് തന്നെയാണെന്നും പി ജെ ജോസഫിന്റെ പ്രസ്‌താവനയെപ്പറ്റി അറിയില്ലെന്നും എന്‍ സി പി സംസ്ഥാന അദ്ധ്യക്ഷന്‍ പീതംബരന്‍ മാസ്റ്റര്‍‌ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *