നടന്‍ രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല.

നടന്‍ രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല.ആരോഗ്യകാരണങ്ങളാല്‍ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്നാണ് പ്രസ്താവനയിലൂടെ താരം അറിയിച്ചിരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് രജനീകാന്ത് വ്യക്തമാക്കുന്നു.

‘രാഷ്ട്രീയത്തിലിറങ്ങാതെ തന്നെ ജനങ്ങളെ സേവിക്കും. തന്‍റെ ആരോഗ്യനില, ദൈവത്തില്‍ നിന്ന് തനിക്കുള്ള മുന്നറിയിപ്പായി കാണുന്നു. കടുത്ത നിരാശയോടെ രാഷ്ട്രീയപ്രവേശനത്തില്‍ നിന്ന് പിന്‍മാറുന്നു – രജനികാന്ത്’

കോവിഡ് സാഹചര്യത്തില്‍ പ്രചരണപരിപാടികള്‍ അടക്കം ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. വാക്കുപാലിക്കാനാകാത്തതില്‍ കടുത്ത വേദനയുണ്ടെന്നും തന്നെ വിശ്വസിച്ച്‌ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവരാരും ദുഖിക്കാന്‍ ഇടവരരുതെന്നും രജനീകാന്ത് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *