പാലാരിവട്ടം പാലം അഴിമതി; മുഹമ്മദ് ഹനീഷിന്‍റെ മൊഴി രേഖപ്പെടുത്തി


കൊച്ചി: പാലാരിവട്ടം പാലം ക്രമക്കേട് കേസില്‍ കരാറുകാര്‍ക്ക് ചട്ടം ലംഘിച്ച്‌ മുന്‍കൂര്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ റോഡ്‌സ് ആന്‍ഡ് ബ്രിജസ് ഡവലപ്മെന്‍റ് കോര്‍പറേഷന്‍ ഓഫ് കേരള (ആര്‍.ബി.ഡി.സി.കെ) മുന്‍ എം.ഡി മുഹമ്മദ് ഹനീഷിന്‍റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി.


മുന്‍കൂര്‍ തുക കൈമാറാനുള്ള അപേക്ഷ പൊതുമരാമത്ത് വകുപ്പിന് കൈമാറുക മാത്രമാണ് ചെയ്തതെന്നാണ് ഹനീഷിന്‍റെ മൊഴി. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഒ സൂരജിനാണ് കൈമാറിയത്. അനുമതി നല്‍കി ഉത്തരവിറക്കിയതില്‍ പങ്കില്ലെന്നും മുഹമ്മദ് ഹനീഷ് വ്യക്തമാക്കി. മേല്‍പാലം നിര്‍മിച്ച സമയത്ത‌് ആര്‍.ബി.ഡി.സി.കെ എംഡിയായിരുന്നു മുഹമ്മദ‌് ഹനീഷ‌്.




Sharing is Caring