പാലക്കാട്: പാലക്കാട് ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റു. മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ സംഘം വീട്ടില്‍ കയറി വെട്ടുകയായിരുന്നു. സിപിഐഎം അനുഭാവിയായ ഷബീറിനാണ് വെട്ടേറ്റത്. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലും പട്ടാമ്പിയിലും ഇന്നലെ ബിജെപി- സിപിഐഎം സംഘര്ഷങ്ങളുണ്ടായിുന്നു. നിരോധനാഞ്ജ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ സംഘര്ങ്ങള്ക്കെല്ലാം അയവ് വന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും പ്രകോപനമുണ്ടായിരിക്കുകയാണ്. സിപിഐഎം- ബിജെപി സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിലവില്‍ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.













