കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ക്കുനേരേ അക്രമം നടത്തിയവര്‍ക്കെതിരെ കോടതിയേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും സമീപിക്കാനൊരുങ്ങി വ്യാപാരി വ്യവസായി ഏകോപന സമിതി. അക്രമികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് മുമ്പ് നഷ്ടപരിഹാരതുക ഈടാക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 8, 9 തിയ്യതികളിലെ പൊതുപണിമുടക്ക് ദിവസം കടകള്‍ തുറക്കുമെന്നും വ്യാപാരികള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലില്‍ വ്യാപാരികള്‍ക്ക് 10 കോടിയുടെ സാമ്പത്തിക നഷ്ടവും 100 കോടിയുടെ വ്യാപാര നഷ്ടവും സംഭവിച്ചുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. തുറക്കുന്ന കടകള്‍ക്ക് സുരക്ഷ ഒരുക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ പൊലീസിന്റെ ഭാഗത്തുനിന്നും പരിപൂര്‍ണ പിന്തുണ ലഭിച്ചില്ലെന്നും സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീന്‍ കുറ്റപ്പെടുത്തി.അക്രമികളെ കാണിച്ചു കൊടുത്തിട്ടും പൊലീസ് നടപടിയെടുത്തില്ല. ഇവരെ മുഴുവന്‍ പിടികൂടണം. ഇതിനാവശ്യമായ ക്ലിപ്പിങ്ങുകള്‍ വ്യാപാരി സംഘടന നല്‍കും. പിടികൂടിയവര്‍ക്ക് ജാമ്യം ലഭ്യമാകുന്നതിന് മുമ്പ് തന്നെ ഇവരില്‍ നിന്നും സമ്പൂര്‍ണ നഷ്ടം ഈടാക്കുനുള്ള നടപടിയെടുക്കണ












