പാര്‍ലമെന്റിനു മുമ്പില്‍ യുവാവ് ജീവനൊടുക്കി


പാര്‍ലമെന്റ് മന്ദിരത്തിനു മുന്‍പിലെ മരത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ശിവപുരി നഗരത്തില്‍ നിന്നുള്ള രാം ദയാല്‍ വര്‍മ എന്ന 39 കാരനാണ് മരണപ്പെട്ടത്. ഇയാള്‍ എഴുതിയതെന്നു കരുതുന്ന 30 പേജുള്ള ആത്മഹത്യാകുറിപ്പും ഒരു ബാഗും സമീപത്തുനിന്നും ലഭിച്ചിട്ടുണ്ട്.ക്രിക്കറ്റ് വാതുവെപ്പില്‍ അകപ്പെട്ടതാണ് മരണകാരണമെന്നാണ് പൊലിസ് നിഗമനം.




Sharing is Caring