പാര്‍ട്ടി തോമസ് ചാണ്ടിക്കൊപ്പമെന്ന് പീതാംബരന്‍ മാസ്റ്റര്‍; എന്‍വൈസി സംസ്ഥാന പ്രസിഡന്റ്‌ മുജീബ് റഹ്മാനെ എന്‍സിപിയില്‍നിന്ന് പുറത്താക്കി

റിസോര്‍ട്ടിനായി ഗതാഗത മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ വന്ന അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമായി. എന്‍വൈസി സംസ്ഥാന പ്രസിഡണ്ട് മുജീബ് റഹ്മാനെ എന്‍സിപി പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കി. ഉഴവൂര്‍ വിജയന്റെ മരണത്തില്‍ പരാതി നല്‍കിയതിനാണ് നടപടി.

പാര്‍ട്ടി മന്ത്രിക്കൊപ്പമാണെന്നും മന്ത്രിയെ നിരന്തരം അവഹേളിച്ചതിനാണ് മുജീബ് റഹ്മാനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുന്നതെന്നും എന്‍സിപി ദേശീയസെക്രട്ടറി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

അനാവശ്യ ആരോപണങ്ങളില്‍ നടപടിയെടുക്കേണ്ട കാര്യമില്ല. നടപടി ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ്. വിഷയത്തില്‍ മൂന്നു ജില്ലാകമ്മിറ്റികളോട് വിശദീകരണം ചോദിക്കും. ചാനല്‍ ചര്‍ച്ചകളില്‍ മന്ത്രിയെ വിമര്‍ശിച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ കുട്ടനാട്ടില്‍ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക്പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് തുറമുഖ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ടാറിംഗ് നടത്തിയെന്നും അഞ്ച് ഏക്കര്‍ കായല്‍ കൈയേറിയെന്നുമാണ് തോമസ് ചാണ്ടിക്കെതിരായ ആരോപണം. ആരോപണമുയര്‍ന്നതിനു പിന്നാലെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട റവന്യു രേഖകള്‍ ആലപ്പുഴ നഗരസഭയില്‍നിന്നു കാണാതായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *