കാസര്‍കോട് കാനറ ബാങ്കിന്റെ എ.ടി.എമ്മില്‍ കവര്‍ച്ചാ ശ്രമം; സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു


കാസര്‍കോട്: കാനറ ബാങ്കിന്റെ എ.ടി.എമ്മില്‍ കവര്‍ച്ചാ ശ്രമം പെരിയ ബസ് കാത്തിരുപ്പ് കേന്ദ്രത്തിനു സമീപത്തെ ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മിലാണ് കവര്‍ച്ച ശ്രമം നടന്നത്. ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന എ.ടി.എമ്മില്‍ ഇന്നലെ രാത്രിയാണ് സംഭവം. പണമൊന്നും നഷ്ടപെട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. മാനേജര്‍ എത്തിയ ശേഷം ബാങ്ക് തുറന്ന് പരിശോധന നടത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്ന് ബേക്കല്‍ പൊലിസ് അറിയിച്ചു. പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.




Sharing is Caring