പായ്ക്കറ്റ് ജ്യൂസ് കുടിക്കരുതെന്ന് പറയാന്‍ കാരണം ഇത് ഉള്ളൂ

ജ്യൂസുകള്‍ ആരോഗ്യത്തിന് നല്ലതാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ജ്യൂസ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠനഫലം. അമേരിക്കന്‍ ഡയെട്രിക് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ആസ്‌ത്രേലിയയിലെ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. 2200 പേരുടെ അഭിപ്രായ സര്‍വെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പഠനറിപ്പോര്‍ട്ട്. ഇവരില്‍ ഫലങ്ങള്‍ അതേപടി കഴിയ്ക്കുന്നവരേക്കാള്‍ 10 ശതമാനം കൂടുതല്‍ ക്യാന്‍സര്‍ സാധ്യത ജ്യൂസായി കുടിക്കുന്നതവരിലാണെന്ന് തെളിഞ്ഞു. ദിവസവും മൂന്നു ഗ്ലാസ് വീതം ജ്യൂസ് കുടിയ്ക്കുന്നവരില്‍ റെക്ടല്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്.

പായ്ക്കറ്റുകളിലെ ജ്യൂസുകളാണ് പ്രധാനമായും ഈ പ്രശ്‌നമുണ്ടാക്കുന്നത്. ഇവയിലെ പഞ്ചസാര തന്നെയാണ് ഇവിടെ വില്ലനാകുന്നത്. മാത്രമല്ലാ, പായ്ക്കറ്റിലാക്കുമ്ബോള്‍ മിക്കവാറും ജ്യൂസുകളുടെ ഗുണങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. ഫലവര്‍ഗങ്ങളിലെ ഫൈബര്‍, വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ക്യാന്‍സര്‍ വരാതിരിക്കാന്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ ജ്യൂസാക്കുമ്ബോള്‍ ഇത്തരം ഗുണങ്ങള്‍ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.

ഫലവര്‍ഗങ്ങള്‍ അതേ രീതിയില്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്നും പഠനം വെളിപ്പെടുത്തുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *