പാകിസ്താന്‍ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഇന്ത്യ സന്ദര്‍ശിക്കും. ഡിസംബര്‍ മൂന്നിനു നടക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം ഇന്ത്യയില്‍ എത്തുന്നതെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പാകിസ്താനില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം ഇതാദ്യമായാണ് ഒരു പാക് നേതാവ് ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശനങ്ങള്‍ക്ക് അയവു വരുത്താന്‍ ഇത് നല്ലൊരു അവസരമാണ് വന്നിരിക്കുന്നതെന്ന് സര്‍താജ് അസീസ് പ്രതികരിച്ചു.

പാകിസ്താനില്‍ വച്ചു നടക്കാനിരുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കില്ല എന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു. എന്നാല്‍ പാകിസ്താന്റെ നയം അതല്ലെന്നും ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ താന്‍ പങ്കെടുക്കുമെന്നു അസീസ് വ്യക്തമാക്കി.













